80 കാരിയായ കന്യാസ്​ത്രീ സ്​കൂളിൽ നിന്ന്​ കവർന്നത്​ 8.35​ ലക്ഷം ഡോളർ; പണം തുലച്ച വഴിയറിഞ്ഞ്​ ഞെട്ടി കോടതി

സ്​കൂൾ പ്രിൻസിപ്പലും കന്യാസ്​ത്രീയുമായ 80 കാരി സ്​കൂളിൽ നിന്ന്​ കവർന്നെടുത്തത്​ 8.35 ലക്ഷം യു.എസ്​ ഡോളർ. ഇൗ പണമത്രയും ചെലവഴിച്ചത്​ എന്തിനായിരുന്നുവെന്ന്​ വിചാരണക്കിടെ കോടതിയിൽ അവർ പറയുന്നത്​ കേട്ടപ്പോൾ കോടതിയിലുണ്ടായിരുന്നവരത്രയും മൂക്കത്ത്​ വിരലുവെച്ചു നിന്നുപോയി.

അമേരിക്കയിലെ ലോസ്​ഏഞ്ചൽസിലാണ്​ സംഭവം. സ്​കൂൾ അക്കൗണ്ടിൽ നിന്നുള്ള 8.35 ലക്ഷം ഡോളർ വിവിധ ഘട്ടങ്ങളിലായി മറ്റു അക്കൗണ്ടുകളിലേക്ക്​ മാറ്റിയാണ്​ പ്രിൻസിപ്പലായിരുന്ന കന്യാസ്​ത്രീ തട്ടിപ്പ്​ നടത്തിയത്​. ഒാഡിറ്റിങ്ങിനെ തട്ടിപ്പ്​ തിരിച്ചറിഞ്ഞപ്പോൾ സ്​കൂൾ ജീവനക്കാരെ ഉപയോഗിച്ച്​ കൃത്രിമ കണക്കുകളുണ്ടാക്കി രക്ഷപ്പെടാനും ഇവർ ശ്രമം നടത്തിയിരുന്നു.

പണമത്രയും അവർ ചെലവഴിച്ചത്​ ചൂതാട്ട കേന്ദ്രങ്ങളിലും ആഡംബര റിസോർട്ടുകളിലുമായിരുന്നത്രെ. ഇതുസംബന്ധിച്ച്​ കോടതിയിൽ അവർ കുറ്റസമ്മതം നടത്തി. 'അവർ ചൂതാട്ടത്തിന്​ അടിമയായിരുന്നു' - 80 കാരിയായ മേരി മാർഗരറ്റി​െൻറ അഭിഭാഷകൻ പറഞ്ഞു. ഒഴിവു ദിവസങ്ങൾ കാലിഫോർണിയയിലെ ആഡംബര റ​ിസോർട്ടുകളിലാണ്​ മാർഗരറ്റ്​ ചെലവഴിച്ചത്​.

നേരത്തെ സഭാധികൃതരുടെ മുന്നിലും മാർഗരറ്റ്​ കുറ്റസമ്മതം നടത്തിയിരുന്നു. സഭയിലെ പുരുഷൻമാരായ പുരോഹിതർക്ക്​ കൂടുതൽ ആനുകൂല്യങ്ങളും പരിഗണനകളും കിട്ടുന്നുണ്ടെന്നും അതിനാൽ താനും അത്​ അർഹിക്കുന്നുണ്ടെന്നുമായിരുന്നു മോഷണം നടത്തിയതി​െൻറ കാരണമായി മാർഗരറ്റ്​ സഭാധികൃതരോട്​ പറഞ്ഞത്​.

'എ​െൻറ മേൽ മറ്റുള്ളവർ സമർപ്പിച്ച വിശ്വാസത്തോട്​ ഞാൻ വഞ്ചന കാണിച്ചു. ഞാൻ ശിക്ഷ അർഹിക്കുന്നു' -മാർഗരറ്റ്​ ഒടുവിൽ കോടതിയിൽ നടത്തിയ കുറ്റസമ്മതത്തിൽ പറയുന്നു. 12 വർഷവും ഒരു ദിവസവും നീളുന്ന തടവ്​ ശിക്ഷയാണ്​ 80 കാരിയായ മാർഗരറ്റിന്​ കോടതി വിധിച്ചത്​. 

Tags:    
News Summary - 80 year old nun Stealed eight lakh From School Funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.