കുഴിബോംബുകൾ മണത്തറിഞ്ഞ് നിരവധി പേരുടെ ജീവൻ കാത്ത മ​ഗാവ എലി മരണത്തിന് കീഴടങ്ങി

അഞ്ച് വർഷക്കാലം തന്നേക്കാൾ വലിയ മനുഷ്യരുടെ ജീവൻ രക്ഷിച്ച ബഹുമതിയോടെ മ​ഗാവ ഇനി അന്ത്യ വിശ്രമം കൊളളും. ഹീറോ റാറ്റ് എന്നറിയപ്പെട്ട മ​ഗാവ ത​ന്‍റെ എട്ടാം വയസ്സിലാണ് മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മ​ഗാവ ശാരീരികമായി അസ്വസ്ഥതകൾ നേരിട്ടിരുന്നതായി ബെൽജിയൻ ചാരിറ്റിയായ എ.പി.ഒ.പി അധികൃതർ പറഞ്ഞു.

ബെൽജിയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ.പി.ഒ.പി.ഒ എന്ന സന്നദ്ധ സംഘടനയാണ് മ​ഗാവക്ക് കുഴി ബോംബുകൾ മണത്തറിയാനുള്ള പരിശീലനം നൽകിയത്. കുഴി ബോംബുകളെ മണത്തറിയാനും അവ നിർവീര്യമാക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകാനും പരിശീലനത്തിലൂടെ എലികൾക്ക് സാധിക്കും.

ആഫ്രിക്കൻ ഭാമൻ കങ്കാരു ഇനത്തിൻ പെട്ട മ​ഗാവ 2017ലാണ് എ.പി.ഒ.പി.ഒയിലെത്തുന്നത്. ഭൂമിക്കടിയിൽ കുഴിച്ചിടപ്പെട്ട ബോംബുകളെ കണ്ടെത്താൻ സഹായിക്കുകയായിരുന്നു മ​ഗാവക്ക് നിയോ​ഗിക്കപ്പെട്ട ദൗത്യം. ഒരു വർഷം നീണ്ട പരിശീലനത്തിനൊടുവിലാണ് മ​ഗാവ സൈന്യത്തോട് ചേർന്ന് ത​ന്‍റെ സേവനം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ തന്നെ നൂറിലധികം കുഴിബോംബുകളാണ് മ​ഗാവ കണ്ടെത്തിയത്.

യു.കെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് (പി.ഡി.എസ്.എ) കംബോഡിയയിൽ മ​ഗാവ നടത്തിയ പ്രവർത്തനങ്ങൾക്കും ധീരതക്കും കഴിഞ്ഞ വർഷം ഗോൾഡ് മെഡൽ നൽകി ആദരിച്ചിരുന്നു. മൃ​ഗങ്ങളെ ആദരിക്കുന്നതിൽ 77 വർഷത്തെ പാരമ്പര്യമുള്ള സംഘടന ആദ്യമായാണ് ഒരു എലിക്ക് മെഡൽ നൽകുന്നത്..

മണ്ണിനടിയിലെ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിന് ധാരാളം എലികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ ഭീമൻ കങ്കാരു ഇനത്തിൽ പെട്ട എലികളാണ് ഇതിന് കൂടുതൽ അനുയോജ്യം. ഭാരം കുറവായതിനാൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ മനുഷ്യരേക്കാൾ വേ​ഗത്തിൽ ഈ എലികൾക്ക് നീങ്ങാൻ സാധിക്കും. മണ്ണിനടിയിൽ കുഴിച്ചിടപ്പട്ട ഖനികളെ പ്രവർത്തനക്ഷമമാക്കാൻ പാകത്തിന് ഭാരമില്ലാതിരുന്നത് തന്നെയാണ് മ​ഗാവയുടെ പ്രത്യേകതയും.

ലോകത്തിൽ കുഴിബോംബുകൾ കാരണം അപകടം പറ്റിയ ജനങ്ങളിൽ ഏറിയ പങ്കും താമസിക്കുന്ന ഇടങ്ങളിലൊന്നാണ് കംബോഡിയ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന ആഭ്യന്തര യുദ്ധങ്ങളുടെ അവശേഷിപ്പായി കമ്പോഡിയയുടെ മിക്ക പ്രദേശങ്ങളിലും പൊട്ടാതെ കിടക്കുന്ന ആറ് ദശലക്ഷം കുഴിബോംബുകൾ ഉണ്ടെന്നാണ് കണക്കുകൾ. സാധാരണയായി, മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന കുഴിബോംബുകൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. മനുഷ്യർക്ക് ചിലപ്പോൾ അതിനായി ദിവസങ്ങൾ ചെലവിടേണ്ടി വരും.

എന്നാൽ, മണം പിടിക്കാനുള്ള കഴിവുകാരണം മനുഷ്യരേക്കാൾ എളുപ്പത്തിൽ എലികൾക്ക് അതിന് സാധിക്കുന്നു. ത​ന്‍റെ ഔദ്യോഗിക ജീവിതത്തിൽ, ഏകദേശം 71ലധികം കുഴിബോംബുകളും 38 സ്‌ഫോടക വസ്തുക്കളും മ​ഗാവ കണ്ടെത്തിയിട്ടുണ്ട്. പ്രായമായതോടെ മ​ഗാവക്ക് ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിലാണ് ജോലിയിൽ നിന്നും വിരമിക്കുന്നത്. മ​ഗാവയുടെ വിശിഷ്ട സേവനങ്ങൾ ഒരു ജനതയെ പ്രാണഭയമില്ലാതെ ജീവിക്കാനും തൊഴിൽ ചെയ്യാനും കളിക്കാനും സന്തോഷിക്കാനും ധൈര്യം നൽകിയതായും, മ​ഗാവയുടെ സേവനങ്ങൾക്ക് നന്ദിയുണ്ടെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - A hero is laid to rest’: Cambodia’s landmine-sniffing rat dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.