മഡഗാസ്കർ: പ്രസവിച്ച നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി പിടിയില്‍. ചോരപുരണ്ട പേപ്പറിൽ പൊതിഞ്ഞാണ് വിമാനത്തിലെ ചവറ്റുകുട്ടയിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. മഡഗാസ്കറിൽ നിന്ന് പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത്തിനുള്ളിലാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്.
സംഭവത്തിൽ മഡഗാസ്കറില്‍ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തു. സര് സീവൂസാഗര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം സ്ത്രീയെ മെഡിക്കല്‍ സംഘം പരിശോധിച്ചു. പ്രസവിച്ച ശേഷം ഇവർ കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. പതിവ് കസ്റ്റംസ് പരിശോധനക്കായി വിമാനം സ്ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോൾത്തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
കുട്ടി തന്റേതല്ലെന്ന് ആദ്യം നിഷേധിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഇതോടെയാണ് യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് സ്ഥിരീകരിച്ചത്. ഇവർ കുട്ടിയെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. യുവതിയും ശിശുവും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.