ലണ്ടൻ: ഇന്ത്യൻ യുവതിയുമായി ശാരീരിക ബന്ധമെന്ന പരാതിയിൽ ബ്രിട്ടനിലെ ബക്കിങ്ഹാം സർവകലാശാല വി.സിക്ക് സസ്പെൻഷൻ. 65കാരനായ ജെയിംസ് ടൂളിയാണ് സസ്പെൻഷനിലായത്. 25കാരിയായ ഹൈദരാബാദ് സ്വദേശിനിയായ യുവതിയുമായി ടൂളിക്ക് ബന്ധമുണ്ടെന്ന മുൻ ഭാര്യയുടെ പരാതിക്ക് പുറമെ മറ്റു ആരോപണങ്ങളും വി.സിക്കെതിരെ ഉയർന്നിരുന്നു.
ഹൈദരബാദിലെ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം നൽകുകയെന്ന ബക്കിങ്ഹാം സർവകലാശാലയുടെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ജെയിംസ് ടൂളിയും യുവതിയും പരിചയപ്പെട്ടത്. ടൂളിയുമായുള്ള ബന്ധം വിവരിച്ച് ഹൈദരാബാദ് യുവതി എഴുതിയ ഡയറി കുറിപ്പുകളടക്കം സർവകലാശാലക്ക് ലഭിച്ചിട്ടുണ്ട്.
ടൂളിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും ഫീസ് അടയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങൽ ടൂളി നിഷേധിച്ചിരിക്കുകയാണ്. അടിസ്ഥാനരഹിതമാണ് ആരോപണങ്ങളെന്നാണ് ടൂളിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.