ഗയൻ: തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 155 ആയി. ഭൂകമ്പത്തിൽ 250 കുട്ടികൾക്കുകൂടി പരിക്കേറ്റതായും 65 കുട്ടികൾ അനാഥരായെന്നും യു.എൻ മാനുഷിക ഏകോപന സംഘടന (ഒ.സി.എച്ച്.എ) അറിയിച്ചു. പക്തികയിലെ ഗയൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത്.
ഭൂകമ്പത്തിൽ ആകെ മരിച്ചവരുടെ എണ്ണം 1150 ആയതായി അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം അറിയിച്ചു. എന്നാൽ, യു.എൻ കണക്കുകൾ പ്രകാരം മരണസംഖ്യ 770 ആണ്. ഭൂകമ്പംമൂലം കുടുംബത്തിൽനിന്ന് വേർപെട്ട കുട്ടികളെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതായി യു.എൻ ശിശു സംരക്ഷണ സംഘടനകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.