ഖർത്തൂം:ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ സംഘർഷവും സ്ത്രീകൾക്കു നേരെയുള്ള ബലാത് സംഗവും അവസാനിപ്പിക്കണമെന്ന് യു.എൻ. സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമ ായ അതിക്രമം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
ജനകീയ സർക്കാറിനുവേണ ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപെട്ട എഴുപതിലേറെ വനിതകളെ ഉൾപ്പെടെയാണ് പാര ാമിലിട്ടറി അംഗങ്ങൾ ബലാത്സംഗം ചെയ്തത്. തലസ്ഥാനമായ ഖർത്തൂമിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്കു നേരെ ജൂൺ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്കു പരിക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരിൽ 19 പേർ കുട്ടികളാണെന്നും റിപ്പോർട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവ് നൽകിയതായും അക്കാര്യത്തിൽ തെറ്റുകൾ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.
സൈനിക ഭരണകൂടത്തിെൻറ പിന്തുണയോടെ പ്രവർത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) എന്ന അർധസൈനിക വിഭാഗമാണ് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന ആയിരക്കണക്കിനു പേർക്കു നേരെ അക്രമം അഴിച്ചുവിട്ടത്. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപ്പോർട്ട് യു.എൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
യു.എൻ മനുഷ്യാവകാശ കൗണ്‍സിൽ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ ക്രൂരമായ നടപടികളാണ് സുഡാൻ സൈന്യം സ്വീകരിക്കുന്നത്. ഏപ്രിലിൽ പ്രസിഡൻറ് ഉമർ അൽ ബഷീറിനെ സൈന്യം അട്ടിമറിച്ചതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
ദക്ഷിണ സുഡാനിൽ 70 ലക്ഷം ആളുകൾ പട്ടിണിയിൽ കിയവ്: ദക്ഷിണ സുഡാനിൽ 70 ലക്ഷം ആളുകൾ പട്ടിണിയുടെ പിടിയിൽ. യു.എന്നിെൻറ മൂന്ന് ഏജൻസികളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 20 ലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എല്ലാവർഷവും രാജ്യത്ത് പട്ടിണിയിലാകുന്നവരുടെ നിരക്ക് കൂടിവരുകയാണെന്നും അടുത്ത നേരം ഭക്ഷണം കഴിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഓരോരുത്തരുമെന്നും ലോക ഭക്ഷ്യപദ്ധതിയുടെ തലവൻ സിയാവോ-വെയ് ലീ പറയുന്നു. മഴ കുറഞ്ഞതും കാർഷികവിള തകർച്ചയുമാണ് ദക്ഷിണ സുഡാനെ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.