ഖനിത്തൊഴിലാളിക്ക്​ ലഭിച്ചത്​ അപൂർവ്വ രത്​നക്കല്ലുകൾ; ഒറ്റ രാത്രികൊണ്ട്​ കോടീശ്വരൻ

ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഖനിത്തൊഴിലാളിക്ക്​ ത​​െൻറ ജോലിക്കിടെ ലഭിച്ചത്​ അമൂല്യ രത്​നങ്ങൾ. സനിനിയു ലെയ്​സർ എന്നയാൾക്കാണ്​ കോടികൾ വിലമതിക്കുന്ന രണ്ട്​ അപൂർവ്വ രത്​നക്കല്ലുകൾ ലഭിച്ചത്​. ടാൻസാനിയക്ക്​ വടക്കുള്ള മാൻയാറാ മേഖലയിലാണ് സംഭവം. തനിക്ക്​ ലഭിച്ച വയലറ്റ്​ നിറമുള്ള രത്​നങ്ങളെ കുറിച്ച്​ ടാൻസാനിയൻ സർക്കാറിനെ വിവരമറിയിച്ച സനിനിയുവിന്​ സർക്കാർ നൽകിയതാക​െട്ട, 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിങ്​സ്​ ( 25 കോടിയോളം ഇന്ത്യന്‍ രൂപ ) ആണ്.

ഇതുവരെ ടാൻസാനിയയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ രത്​നങ്ങളാണിത്​​. ഒരു രത്‌നത്തിന്​ 9.27 കിലോഗ്രാമും മറ്റേതിന്​​ 5.103 കിലോഗ്രാമും തൂക്കമുണ്ട്​. എന്തായാലും, രാജ്യത്തെ ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും സനിനിയു ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്​. കോടീശ്വരനായതി​​െൻറ സന്തോഷത്തിൽ ത​​െൻറ ഗ്രാമത്തിൽ വലിയ ആഘോഷ പരിപാടി ഒരുക്കാനുള്ള നീക്കത്തിലാണയാൾ. ലഭിച്ച പണം കൊണ്ട്​ നാട്ടിൽ സ്​കൂളും ഷോപ്പിങ്​ മാളും പണികഴിപ്പിക്കാനും അദ്ദേഹത്തിന്​ പദ്ധതിയുണ്ട്​.




 


ടാൻസാനിയ എന്ന രാജ്യം സമ്പന്നമാകുന്നതി​​െൻറ ലക്ഷണമാണ്​ രണ്ട്​ രത്​നക്കല്ലുകളുമെന്ന്​ പ്രസിഡൻറ്​ ജോൺ മഗുഫുലി പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ സനിനിയുവിനെ വിളിച്ച്​ പ്രസിഡൻറ്​ അഭിനന്ദിക്കുകയും ചെയ്​തിരുന്നു. രത്​ന കള്ളക്കടത്തിന്​ പേരുകേട്ട പ്രദേശമാണ്​ ടാൻസാനിയയുടെ വടക്കുഭാഗം. രാജ്യത്ത്​ നിന്നും ഖനനം ചെയ്യുന്ന രത്​നങ്ങളിൽ പകുതിയോളം നഷ്​ടപ്പെടുന്നുണ്ടെന്ന്​ പ്രസിഡൻറ്​ തന്നെ വ്യക്​മാക്കിയിരുന്നു. കള്ളക്കടത്ത്​ തടയാൻ 2018ൽ ഇൗ മേഖലയിൽ വലിയ മതിൽ നിർമിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.