പിന്തുണ ഇനിയും വേണമെന്ന് മോദിയോടഭ്യർഥിച്ച് ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്

കൊളംബോ: ശ്രീലങ്കയിൽ പുതിയ ​പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്റ് സമ്മേളിക്കുന്നതിനു തൊട്ടുമുമ്പ് രാജ്യത്തെ പിന്തുണക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടഭ്യർഥിച്ച് പ്രതിപക്ഷ നേതാവ്. പ്രസിഡന്റായി ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഇന്ത്യ നൽകുന്ന പിന്തുണ തുടരണമെന്നാണ് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ട്വീറ്റ് ചെയ്തത്. ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷമായ സമാഗി ജന ബാലവെഗായയുടെ അധ്യക്ഷനാണ് പ്രേമദാസ.

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കയിൽ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിനൊടുവിൽ അറസ്റ്റ് ഭയന്ന് രാജ്യനിന്ന് പലായനം ചെയ്ത പ്രസിഡന്റ് ഗോടബയ രാജപക്സ കഴിഞ്ഞാഴ്ച രാജിവെച്ചിരുന്നു. രാജപക്സ കുടുംബത്തിന്റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ആരോപണം.

ആറുതവണ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ അടക്കം മൂന്നുപേരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്. സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രേമദാസ പിൻമാറിയിരുന്നു. എന്നാൽ പ്രതിഷേധക്കാർ വിക്രമസിംഗെയെ ഗോടബയയുടെ അണിയായാണ് കാണുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രി ഡുള്ളാസ് അലഹപ്പെരുമയെയാണ് പ്രതിപക്ഷം പിന്തുണക്കുന്നത്.

ലെഫ്റ്റിസ്റ്റ് പീപ്ൾസ് ലിബറേഷൻ ഫ്രണ്ട് നേതാവ് അനുര ഡിസനായകെയാണ് മൂന്നാമത്തെ സ്ഥാനാർഥി. മഹീന്ദ രാജപക്സയുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ പിന്തുണ റനിലിലാണ്. അലഹപ്പെരുമ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രേമദാസയാകും ശ്രീലങ്കയിലെ പ്രധാനമന്ത്രി.

Tags:    
News Summary - Ahead Of Vote, Sri Lanka's Opposition Leader Makes An Appeal To PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.