വാഷിങ്ടൺ: അതിശൈത്യം തുടരുന്നതിനിടെ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം യു.എസിൽ 4400 വിമാനങ്ങൾ റദ്ദാക്കി. അവധിക്കാല യാത്രക്ക് തയാറെടുക്കുന്നവർക്ക് ഇത് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വ്യാഴാഴ്ച 2350 വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 2,120 വിമാനങ്ങളും റദ്ദാക്കി. മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഏകദേശം 8,450 വിമാനങ്ങൾ വൈകുകയും ചെയ്യുന്നു. അമേരിക്കൻ എയർലൈൻ, യുണൈറ്റഡ് എയർലൈൻ, സൗത്ത് വെസ്റ്റ് എയർലൈൻ എന്നിവരുടെ വിമാനങ്ങളാണ് പ്രധാനമായും വൈകുന്നത്. സൗത്ത് വെസ്റ്റ് എയർലൈൻ 865 വിമാനങ്ങൾ വ്യാഴാഴ്ചയും 550 എണ്ണം വെള്ളിയാഴ്ചയും റദ്ദാക്കി.
അതേസമയം, ശീതക്കാറ്റിൽ സ്ഥിതി ഇനിയും മോശമാകുമെന്ന മുന്നറിയിപ്പ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി നൽകിയിട്ടുണ്ട്. ഇതുമൂലം ചിക്കാഗോ, ഡെട്രോയിറ്റ്, മിനിപോളിസ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സം നേരിടാം. നേരത്തെ മിഷിഗൺ, ഇല്ലിനോയിസ്, മിസൗറി എന്നിവിടങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയത്. ന്യൂയോർക്കിനും ചിക്കാഗോക്കും ഇടയിലുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.