ന്യൂയോർക്: അമേരിക്കയിൽ മൊഡേണ വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് അലർജിയുണ്ടായെന്ന് പരാതി.
ബോസ്റ്റണിലെ ഡോക്ടർക്കാണ് ഗുരുതര അലർജിയുണ്ടായത്. കടൽമത്സ്യങ്ങൾ ഭക്ഷിക്കുേമ്പാൾ ചിലർക്കുണ്ടാവുന്ന അലർജിക്ക് സമാനമായ രോഗാവസ്ഥയാണ് ഡോക്ടർക്കുണ്ടായത്. ബോസ്റ്റൺ മെഡിക്കൽ സെൻററിലെ ഓങ്കോളജിസ്റ്റ് ഡോ. ഹുസൈൻ സദ്രാസദെയാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച് ഒരു മണിക്കൂറിനകം ഡോക്ടർക്ക് തലചുറ്റൽ അനുഭവപ്പെട്ടു.
ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്താൻ മൊഡേണ വാക്സിൻ വക്താവ് റേയ് ജോർദാൻ തയാറായില്ല.
ഒറ്റപ്പെട്ട സംഭവം മുൻനിർത്തി പ്രതികരിക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. മെഡിക്കൽ സുരക്ഷ ടീം ഇക്കാര്യം പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.