വാഷിങ്ടൺ: മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ 16 അമേരിക്കൻ സൈനി കർ അറസ്റ്റിൽ. യു.എസ്-മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള പെൻഡിൽടൺ ബേസ് ക്യാമ്പിൽ ബറ്റാലിയൻ രൂപവത്കരണത്തിനിടെയാണ് അറസ്റ്റ്.
ഒരു മനുഷ്യക്കടത്തു കേസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണ് നടപടിയെന്ന് യു.എസ് സേനയുടെ പ്രസ്താവനയിൽ പറയുന്നു. ഈ മാസം ആദ്യം ക്യാമ്പിലെ രണ്ട് സൈനികർ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിർത്തി കടത്തവെ പിടിയിലായിരുന്നു. ഈ സംഭവത്തിെൻറ അന്വേഷണത്തിലാണ് കൂടുതൽ നടപടി ഉണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.