ഏറ്റവും അടുത്തുള്ള ജീവയോഗ്യ ഗ്രഹത്തെ തിരിച്ചറിഞ്ഞു

മെല്‍ബണ്‍: സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ജീവയോഗ്യഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്. ആസ്ട്രേലിയയിലെ ന്യൂ സൗത് വെയ്ല്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT