സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിച്ചു; ടി.സി.എസിന് വന്‍ തുക പിഴ

ന്യൂയോര്‍ക്: യു.എസ് കമ്പനിയായ എപിക് സിസ്റ്റത്തിന്‍െറ സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസിന് (ടി.സി.എസ്) 6300 കോടി രൂപ (940 മില്യണ്‍ യു.എസ് ഡോളര്‍) പിഴ ചുമത്തി. വിസ്കോണ്‍സനിലെ ഫെഡറല്‍ കോടതിയാണ് പിഴ വിധിച്ചത്. ഒരു ഇന്ത്യന്‍ കമ്പനിക്ക് ലഭിക്കുന്ന വന്‍ പിഴകളില്‍ ഒന്നാണിത്. തുകയില്‍ 4700 കോടി രൂപ നഷ്ടപരിഹാരമായി കേസ് നല്‍കിയ എപിക് സിസ്റ്റത്തിന് നല്‍കണം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികരിച്ച ടാറ്റ, എപിക് സിസ്റ്റത്തിന്‍െറ രേഖകള്‍ തങ്ങള്‍ ഉപയോഗിച്ചിട്ടില്ളെന്നും പറഞ്ഞു.


കമ്പനിയുടെ നാലാംപാദ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പിഴ വിധിച്ചത്. വിധി പ്രവര്‍ത്തനഫലത്തെ ബാധിക്കില്ളെന്ന് കമ്പനി പറഞ്ഞു. ഇലക്ട്രോണിക്സ്, മെഡിക്കല്‍ രേഖകളുടെ വിതരണക്കാരായ എപിക് സിസ്റ്റംസ്, ആരോഗ്യ സേവന രംഗത്തെ കമ്പനികള്‍ക്കുവേണ്ടി ടി.സി.എസ് തയാറാക്കുന്ന സോഫ്റ്റ്വെയറിന്‍െറ നിര്‍മാണത്തിനുവേണ്ടി തങ്ങളുടെ രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് 2014 ഒക്ടോബറിലാണ് വിസ്കോണ്‍സന്‍ കോടതിയെ സമീപിച്ചത്.
2009 ഇന്ത്യയില്‍ അപ്പോളോ ആശുപത്രികള്‍ക്കുവേണ്ടി ടി.സി.എസ് തയാറാക്കിയ മെഡ് മന്ത്ര സോഫ്റ്റ്വെയറിന് ഉപയോഗിച്ചത് തങ്ങളുടെ രേഖകളാണെന്നും എപിക് സിസ്റ്റംസ് ആരോപിച്ചിരുന്നു. 2014 ഒക്ടോബറിലാണ് പരാതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.