കാനഡയില്‍ വീണ്ടും കാട്ടുതീ ; 12,000 തൊഴിലാളികളെ ഒഴിപ്പിച്ചു

ഓട്ടവ: കാനഡയില്‍ നിയന്ത്രണാതീതമായിരുന്ന കാട്ടുതീ വീണ്ടും ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ ഒഴിപ്പിച്ചു. ഫോര്‍ട് മാക്മുറെക്കടുത്തുള്ള ക്യാമ്പില്‍നിന്ന് 12,000 എണ്ണഖനന തൊഴിലാളികളെ ഒഴിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് ഫോര്‍ട് മാക്മുറെ നഗരത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് തുടങ്ങിയ കാട്ടുതീയെ തുടര്‍ന്ന് 80,000 പേരാണ് ആല്‍ബെര്‍ട്ട നഗരം വിട്ടത്. നഗരത്തില്‍ വായുമലിനീകരണം അപകടകരമായ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുതീ അണഞ്ഞ നിലയിലായിരുന്നെങ്കിലും നഗരത്തിന് ഭീഷണിയുയര്‍ത്തി വീണ്ടും ശക്തിയാര്‍ജിക്കുകയായിരുന്നു. എണ്ണയുല്‍പാദനം പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ ചില തൊഴിലാളികള്‍ കമ്പനികളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മിനിറ്റില്‍ 30 മുതല്‍ 40 മീറ്ററുകള്‍ വരെ വേഗത്തില്‍ ഫോര്‍ട് മാക്മുറെയുടെ വടക്കന്‍ മേഖലയില്‍നിന്ന് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചുപോയി.
വടക്കന്‍ ഫോര്‍ട് മാക്മുറെയിലെയും തെക്കന്‍ ഫോര്‍ട് മാക്ലേയിലെയും ക്യാമ്പുകളിലുള്ളവര്‍ക്ക് സ്ഥലം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്കുകിഴക്കന്‍ ഫോര്‍ട് മാക്മുറെയില്‍ എണ്ണക്കമ്പനിക്കും അയല്‍പ്രദേശമായ തിമ്പര്‍ലിക്കും ഭീഷണിയുയര്‍ത്തുന്ന തീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. തീ വിഴുങ്ങിയ ഫോര്‍ട് മാക്മുറെയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. നഗരം വിടേണ്ടിവന്നവരെ തിരികെക്കൊണ്ടുവരാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അധികൃതര്‍.  അപകടത്തില്‍ ഇതുവരെയുണ്ടായ നഷ്ടത്തിന്‍െറ കണക്കെടുപ്പ് തുടരുകയാണെന്ന് കനേഡിയന്‍ ധനകാര്യ മന്ത്രി ബില്‍ മോര്‍നി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.