ആഭ്യന്തര യുദ്ധത്തിലേക്ക് മടങ്ങില്ലെന്ന് ഫാര്‍ക് വിമതര്‍

ബാഗോട്ട: കൊളംബിയയെ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുന്ന നടപടികളിലേക്ക് മടങ്ങില്ളെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച രാജ്യത്തെ ഗറില്ലാ പ്രസ്ഥാനമായ ഫാര്‍ക് നേതാവ് പറഞ്ഞു.
ഒബ്സര്‍വര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമുഖ നേതാവ് തിമോച്ചെങ്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച മുതലാണ് കൊളംബിയന്‍ സര്‍ക്കാറുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതോടെ 50 വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടായാലും യുദ്ധത്തിലേക്ക് മടക്കമില്ളെന്നാണ് ഫാര്‍ക് വിമതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ കൊളംബിയക്കാരും വേദന അനുഭവിച്ചിട്ടുണ്ട്. ഗറില്ലാ പോരാളിയുടെ വേദനയും സൈനികന്‍െറ അമ്മയുടെ വേദനയും ഒരുപോലെതന്നെയാണ്. നാം ഒരേ രാജ്യത്തിന്‍െറ ഭാഗമാണ്. മറു ഭാഗത്തിന്‍െറ മുറിവില്‍ ഉപ്പ് വിതറാന്‍ കഴിയില്ല. ഇത് മുറിവുകള്‍ ഉണക്കാനുള്ള ശ്രമമാണ്, ആവര്‍ത്തിക്കാനുള്ളതല്ല. മറ്റൊരു സംഘര്‍ഷത്തിന്‍െറ വിത്തുകള്‍ വിതക്കില്ല -തിമോച്ചെങ്കോ എന്നറിയപ്പെടുന്ന റോഡ്രിഗോ ലണ്ടനോ ഇചേവെറി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.