സാൻ ജുവാൻ: പ്യൂർട്ടോ റിക്കോയിൽ വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ് ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവെ(യു.എസ്.ജി.എസ്) അറിയിച്ചു. തെക്കുപടിഞ്ഞാറൻ തീരത്ത് ഗുവാനിക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായിരുന്നു ഭൂചലനത്തിൻെറ പ്രഭവകേന്ദ്രം. രാവിലെ 10.45ഓടെയാണ് ഭൂചലനമുണ്ടായത്.
യു.എസ്.ജി.എസിൻെറ കണക്കനുസരിച്ച്, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സമാന തീവ്രതയുള്ള പതിനൊന്നാമത്തെ ഭൂചലനമാണ് രാജ്യത്ത് ഉണ്ടായതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ സമയത്ത് വൈകാരിക പിന്തുണ ആവശ്യമാണെന്ന് ഗ്വായാനില്ല മേയർ നെൽസൺ ടോറസ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഏഴിനുണ്ടായ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.