ലോസ് ആഞ്ജലസ്: അമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിൽ രണ്ടു ദിവസത്തിനിടെ വീണ്ടു ം ശക്തമായ ഭൂകമ്പം. വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ പ്രദേശത്തുതന്നെയാണ് വെള്ളിയാഴ്ച 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ലോസ ് ആഞ്ജലസിൽനിന്ന് 240 കി.മീ. വടക്കുകിഴക്കുള്ള റിഡ്ജ്ക്രെസ്റ്റ് നഗരത്തിന് സമീപമാണ് രണ്ടു ഭൂകമ്പത്തിെൻറയും പ്രഭവകേന്ദ്രം.
രണ്ടു പതിറ്റാണ്ടിനിടെ മേഖലയിലുണ്ടായ ശക്തിയേറിയ ഭൂചലനമായിരുന്നു വ്യാഴാഴ്ചത്തേത്. വെള്ളിയാഴ്ചത്തെ ഭൂകമ്പം അതിനെയും മറികടന്നു. കാര്യമായ ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾക്ക് സ്ഥാനചലനവും ചില ഇടങ്ങളിൽ ഭൂമിയിൽ വിള്ളലും മതിലുകൾ തകരുകയും ചെയ്തിട്ടുണ്ട്. 25 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ശക്തമായി പ്രകമ്പനമാണിതെന്ന് യു.എസ് ജിയോളജിക്കൽ സർവെയും യൂറോപ്യൻ ക്വുക്ക് മോണിറ്ററും വ്യക്തമാക്കി.
വ്യാഴാഴ്ച 6.4 തീവ്രതയിലുള്ള ഭൂകമ്പം കാലിഫോർണിയയിൽ രേഖപ്പെടുത്തിയിരുന്നു. അധികം ജനവാസമില്ലാത്ത റിഡ്ജ്ക്രസ്റ്റ് നഗരത്തിൽ നിന്ന് 10 കിലോ മീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. പ്രകമ്പനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകൾ തകരുകയും ഗ്യാസ് പൈപ്പിന് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.