വാഷിങ്ടൺ: മിഷിഗണിലെ അബ്ദുൽ അൽ സയ്യിദ് എന്ന 32 കാരൻ ഗവർണറാകാൻ മത്സരിക്കുന്നത്, വിജയിക്കാൻ മാത്രമല്ല, അമേരിക്കൻ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാൻ കൂടിയാണ്. വിജയിച്ചാൽ അമേരിക്കയിലെ ആദ്യ മുസ്ലിം ഗവർണറാകും ഇദ്ദേഹം. മിഷിഗണും മാറ്റത്തിന് നാന്ദികുറിക്കുമോയെന്നത് കാത്തിരുന്നു കാണാം. ഇൗജിപ്ഷ്യൻ കുടിയേറ്റക്കാരുടെ മകനായ സയ്യിദ് ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. മിഷിഗണിലാണ് ഇദ്ദേഹം വളർന്നത്. 2007ൽ മിഷിഗൺ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയശേഷം കൊളംബിയ യൂനിവേഴ്സിറ്റിയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സ്വന്തമാക്കി. ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ഡോക്ടറൽബിരുദവും നേടി. കൊളംബിയയിലെ എപിഡെമോളജിയിൽ പ്രഫസറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജോലി രാജിവെച്ച് മത്സരത്തിനിറങ്ങി.
നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ റിക് സ്നൈഡർ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 നവംബറിലാണ് തെരഞ്ഞെടുപ്പ്. അറ്റോണി ജനറൽ ബിൽ ഷട്ടിൽ, ലഫ്. ഗവർണർ ബ്രയാൻ കാലി എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥികളായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.