വാഷിങ്ടൺ: സൈപ്രസുമായി സൈനിക പരിശീലനം നടത്താനൊരുങ്ങി അമേരിക്ക. ഇത് തുർക്കിയെ ചൊടിപ്പിച്ചിട്ടുണ്ട്. 1987ൽ സൈപ്രസിനെതിരെ നടപ്പാക്കിയ ആയുധ വ്യാപാര നിരോധനം കഴിഞ്ഞ വർഷമാണ് യു.എസ് അവസാനിപ്പിച്ചത്. സൈപ്രസിനെ ഗ്രീസിനോട് ചേർക്കാനുള്ള പദ്ധതിയുമായി ഒരു വിഭാഗം പട്ടാള അട്ടിമറി നടത്തിയതിനോടുള്ള പ്രതികരണമെന്നോണം 1974ൽ തുർക്കി ആ രാജ്യത്തിെൻറ വടക്കൻ ഭാഗങ്ങൾ പിടിച്ചെടുത്തിരുന്നു. അന്നു മുതൽ സൈപ്രസ് ഗ്രീസ്-തുർക്കി അനുകൂലികളാൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതിനുമുേമ്പ അവിടെ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇപ്പോഴും വടക്കൻ സൈപ്രസിൽ പതിനായിരക്കണക്കിന് തുർക്കി ഭടൻമാരുണ്ട്. 1983ൽ റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ച ഈ പ്രദേശം തുർക്കി അംഗീകരിക്കുകയും ചെയ്തതാണ്.
സുരക്ഷ ബന്ധങ്ങൾ വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് സൈപ്രസിനെ ‘അന്താരാഷ്ട്ര സൈനിക വിദ്യാഭ്യാസ പരിശീല ധനസഹായ പദ്ധതി’യിൽപെടുത്തിയതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. കിഴക്കൻ മധ്യധരണ്യാഴി മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ അവിടുത്തെ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.