അസ്താന (കസാഖ്സ്താൻ): ബഹിരാകാശ ചരിത്രത്തിൽ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തം പേരിൽ ചേർത്ത അമേരിക്കൻ ബഹിരാകാശ വനിത പെഗ്ഗി വിറ്റ്സൺ ഭൂമിയിലെത്തി. ഞായറാഴ്ച രാവിലെ കസാഖ്സ്താനിലെ ജസ്കസ്ഖാൻ നഗരത്തിന് സമീപം റഷ്യൻ ബഹിരാകാശവാഹനമായ സോയൂസിൽ പെഗ്ഗിയുൾപ്പെടെ മൂന്നംഗസംഘം നിലം െതാട്ടു. മൂന്ന് യാത്രകളിലായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (െഎ.എസ്.എസ്) 665 ദിവസം ചെലവഴിച്ചാണ് പെഗ്ഗി ചരിത്രംകുറിച്ചത്്.
കഴിഞ്ഞ നവംബറിൽ തുടങ്ങിയ അവസാന ദൗത്യത്തിൽ മാത്രം 288 ദിവസം തുടർച്ചയായി അവർ െഎ.എസി.എസിൽ തങ്ങി. അഞ്ച് ദൗത്യങ്ങളിലായി 673 ദിവസം ചെലവഴിച്ച റഷ്യൻ യാത്രികൻ ഫിയദോർ യുർച്ചികിൻ, അമേരിക്കൻ യാത്രികൻ ജാക് ഫിഷർ എന്നിവരോടൊപ്പമായിരുന്നു 57കാരിയായ പെഗ്ഗിയുടെ മടക്കയാത്ര. ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രിക, രണ്ടുതവണ നിലയത്തിലെ കമാൻഡർ സീറ്റിലിരുന്ന വനിത എന്നീ നേട്ടങ്ങളും പെഗ്ഗി തേൻറതാക്കിക്കഴിഞ്ഞു. ജൂണിൽ മടങ്ങാനാണ് നേരത്തെ, നിശ്ചയിച്ചിരുന്നതെങ്കിലും സെപ്റ്റംബറിലെ സോയൂസ് വാഹനത്തിൽ ഒരു സീറ്റ് ഉണ്ടാകുമെന്നറിഞ്ഞ പെഗ്ഗി, തെൻറ കാലാവധി നീട്ടിനൽകാൻ നാസയോട് അഭ്യർഥിക്കുകയായിരുന്നു. അമേരിക്കകാരനായ റാൻഡി ബ്രെസ്നിക്കിെൻറ നേതൃത്വത്തിൽ മൂന്നുപേരാണ് െഎ.എസ്.എസിൽ ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.