വാഷിങ്ടൺ: അപകടങ്ങൾ മൂലം നിലത്തിറക്കിയ 737 മാക്സ് 8 വിമാനങ്ങളുടെ സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായതായി ബോയിങ്. നിലവിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻെറ അനുമതിക്കായി കാത്തു നിൽക്കുകയാണെന്നും ബോയിങ് അധികൃതർ വ ്യക്തമാക്കി. വ്യാഴാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയർ ഉപയോഗിച്ച് നിരവധി പരീക്ഷണപ്പറക്കലുകൾ ബോയിങ് നടത്തിയിട്ടുണ്ട്. എങ്കിലും ഫെഡറൽ ഏവിയേഷൻെറ അനുമതിയും പൈലറ്റുമാരുടെ പരിശീലനവും പൂർത്തിയാക്കിയാൽ മാത്രമേ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്ക് ഇനിയും പറന്നുയരാൻ സാധിക്കു.
അതേസമയം, ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി എപ്പോൾ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. എങ്കിലും ആഗസ്റ്റ് മാസത്തിനുള്ളിൽ ലഭിക്കില്ലെന്ന് വാൾസ്ട്രീറ്റ് സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. സോഫ്റ്റ്വെയർ അപ്ഡേറ്റ് പൂർത്തിയായതോടെ ലോകത്തെ സുരക്ഷിതമായ വിമാനങ്ങളിലൊന്നായി ബോയിങ് 737 മാക്സ് 8 മാറിയെന്ന് കമ്പനി ചെയർമാൻ ഡെന്നീസ് മുളിൻബർഗ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.