ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ് ജെയർ ബോൾസോനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബോൾസനാരോ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
ഞായറാഴ്ച മുതൽ തന്നെ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. 38 ഡിഗ്രി പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്നാണ് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട ബ്രസീൽ പ്രസിഡൻറിൻെറ പ്രസ്താവനകൾ വിവാദങ്ങൾക്ക് കാരണമായിരുന്നു.
സാധാരണ പനിയേക്കാളും വലിയ രോഗമൊന്നുമല്ല കോവിഡെന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന. കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് താഴെയാണ് ബ്രസീലിൻെറ സ്ഥാനം. 16 ലക്ഷം പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. 65,000 പേർ രോഗം ബാധിച്ച് മരിച്ചുവെന്നും ജോൺസ് ഹോപ്പിൻസ് യൂനിവേഴ്സിറ്റിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകും.
LATEST VIDEOS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.