റിയോ ഡീ ജനീറോ: ആമസോൺ കാടുകളിൽ പടരുന്ന തീ തടയാൻ ജി 7 രാജ്യങ്ങൾ നൽകുന്ന ഫണ്ട് സ്വീകരുക്കുമെന്ന് ബ്രസീൽ പ്രസ ിഡൻറ് ജെയിർ ബോൾസോനാരോ. അതേസമയം, ലഭിക്കുന്ന ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിൽ ബ്രസീൽ തീരുമാനമെടുക് കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ അധിക്ഷേപിച്ച ഫ്രഞ്ച് പ്രസിഡൻറ് മാപ്പു പറയണം. ബ്രസീലിൻെറ പരമാധികാരം ആർക്കു മുന്നിലും അടിയറവ് വെക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജി 7 രാജ്യങ്ങൾ നൽകുന്ന സഹായം സ്വീകരിക്കില്ലെന്ന് ബ്രസീൽ അറിയിച്ചിരുന്നു.
2.2 കോടി ഡോളറിെൻറ (157.28 കോടി രൂപ) ധനസഹായമാണ് ജി 7 ഉച്ചകോടി ബ്രസീലിന് വാഗ്ദാനം ചെയ്തത്. ജി7 ഉച്ചകോടിയുടെ വേദിയിൽവെച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണാണ് 2.2 കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ചത്. കൂടാതെ, ബ്രിട്ടനും കാനഡയും യഥാക്രമം 1.2 കോടി ഡോളറും 1.1 കോടി ഡോളറും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.