റിയോ ഡി ജനീറോ: ആമസോൺ മഴക്കാടുകളിലുണ്ടായ തീയണക്കാൻ സൈന്യത്തെ അയക്കുമെന്ന് ബ്രസീൽ. പ്രസിഡൻറ് ജെയർ ബോൾസ ോനാരോയാണ് സൈന്യത്തെ അയക്കുമെന്ന് അറിയിച്ചത്. പ്രശ്നത്തിൽ ആഗോള സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് ബ്രസീലിൻെറ നടപടി.
ആമസോൺ മഴക്കാടുകളിൽ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. എന്നാൽ, മഴക്കാടുകളിൽ തീപടർന്നു പിടിക്കുേമ്പാഴും ഇത് അണക്കുന്നതിനുള്ള നടപടികൾ ബ്രസീൽ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ജി 7 രാജ്യങ്ങൾ ആമസോൺ മഴക്കാടുകളിലെ തീപിടിത്തത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ ഇനിയും തീയണക്കാൻ കാര്യക്ഷമമായി ഇടപ്പെട്ടില്ലെങ്കിൽ ബ്രസീലുമായുള്ള വ്യാപാര ബന്ധം വിചേഛദിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുതീയിൽ നടപടികൾ സ്വീകരിക്കാൻ ബ്രസീൽ നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.