വാഷിങ്ടൺ: അഭയാർഥി വിഷയത്തിൽ യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം.
അഭയാർഥികളോട് അനുഭാവം പുലർത്തുന്ന ട്രൂഡൊ ഇൗ വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി. മികച്ച ബന്ധമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ളതെങ്കിലും ചില കാര്യങ്ങിൽ ഭിന്ന കാഴ്ചപ്പാടുണ്ട്. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ എല്ലാവരെയും സ്വീകരിക്കുന്ന സമീപനമാണ് കാനഡയുടേത്. ലോകത്തിന് നല്ല മാതൃകയായി തെൻറ രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ട്രൂഡൊ കൂട്ടിച്ചേർത്തു.
അതേസമയം തുറന്ന വാതിൽ നയം തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും മോശം ആളുകളെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. നേരത്തെ 40000 അഭയാർഥികളെ സ്വീകരിക്കാനുള്ള ട്രൂഡോയുടെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.