വയോമിങ്: കുഞ്ഞുപെങ്ങളെ നായയിൽ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ ബ്രിഡ്ജർ വാക്കർ എന്ന ആറുവയസ്സുകാരെൻറ ധീരതെയ പ്രശംസിക്കുകയാണ് സൈബർ ലോകം. അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായ വയോമിങിെൻറ തലസ്ഥാനമായ ഷയേനിലാണ് നാല് വയസ്സുള്ള പെങ്ങളെ നായയിൽ നിന്ന് രക്ഷിക്കുന്നതിനിടെ ബ്രിഡ്ജറിന് ഗുരുതര പരിക്കേൽക്കുന്നത്. മുഖത്തും തലയിലുമായി 90 തുന്നലുകൾ വേണ്ടി വന്നു.
ഈമാസം ഒമ്പതിനാണ് അത്യന്തം സങ്കടകരമായ സംഭവം നടന്നത്. കുഞ്ഞുപെങ്ങളെ കടിക്കാന്‍ തുനിഞ്ഞ ഒരു വയസുള്ള ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ നായയെ പ്രതിരോധിക്കുന്നതിനിടെയാണ് ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബ്രിഡ്ജറുടെ കവിളിലാണ് നായ കൂടുതലും കടിച്ചത്. 90 തുന്നലുകളോടെയാണ് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയായത്. എന്തിനാണ് നായയെ പ്രതിരോധിച്ചത് എന്ന ചോദ്യത്തിന് ‘ആരെങ്കിലും ഒരാള്‍ മരിക്കണം. അത് ഞാനായിക്കോട്ടെ എന്ന് തീരുമാനിച്ചു’ എന്നാണ് ബ്രിഡ്ജര്‍ മറുപടി നല്‍കിയത്.
ബന്ധുവായ നിക്കോൾ നോയൽ വാക്കർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തതോടെയാണ് ബ്രിഡ്ജറിെൻറ ധീരത പുറംലോകമറിയുന്നത്. പിന്നെ ബാലനെ പ്രശംസിച്ച് സിനിമതാരങ്ങൾ വരെ രംഗത്തെത്തി. സമൂഹ മാധ്യമങ്ങൾ ബ്രിഡ്ജറിെൻറ ധീരത ഏറ്റെടുത്തു.
‘ഇവനിൽ ഞാനൊരു സൂപർ ഹീറോയെ കാണുന്നു’ എന്നായിരുന്നു അമേരിക്കൻ നടിയായ ആൻ ഹാത്തവേയുടെ പ്രതികരണം. ‘ബ്രിഡ്ജര്‍, നിെൻറ ഈ പ്രായത്തില്‍ എനിക്ക് നിെൻറ പകുതി പോലും ധീരതയില്ലായിരുന്നു. നിനക്ക് പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുന്നു’ എന്ന കുറിപ്പും ബ്രിഡ്ജറിെൻറയും സഹോദരിയുടെ ചിത്രത്തിനൊപ്പം ആന്‍ ഹാത്തവേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഈ പോസ്റ്റിന് പത്ത് ലക്ഷത്തിലധികം ലൈക്കുകളും കമൻറുകളുമാണ് ഇൻസ്റ്റഗ്രാമില്‍ ലഭിച്ചിട്ടുള്ളത്.
‘കാപ്റ്റൻ അമേരിക്ക’ ഫെയിം ക്രിസ് ഇവാൻസും ബ്രിഡ്ജറിനെ പ്രശംസിച്ച് രംഗത്തെത്തി. ‘നീ എെൻറ ഹീറോയാണ്. നീ ചെയ്തത് ധീരവും നിസ്വാർഥവുമായ കാര്യമാണ്. നിന്നെ പോലൊരു മൂത്ത സഹോദരനെ കിട്ടിയ ആ പെങ്ങൾ ഭാഗ്യവതിയാണ്’- ക്രിസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.