വാഷിങ്ടൺ: അമേരിക്കയിലെ നൂറ് കണക്കിന് കമ്പനികളിലും ലോകത്തിെൻറ പല ഭാഗങ്ങളിലുമായി നടന്നുവരുന്ന കോവിഡ് 19 വാക്സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട് രണ്ട് ചൈനീസ് ഹാക്കര്‍മാർക്കെതിരെ കേസെടുത്തതായി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. ലി ഷിയോയു (34), ഡോങ് ജിയാഷി (33) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
യു.എസ്, ഹോേങ്കാങ്, ചൈന എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകരെയും ഹാക്കർമാർ ലക്ഷ്യമിട്ടതായി അസിസ്റ്റൻറ് അറ്റോണി ജനറൽ ജോൺ ഡെമേസ് ആരോപിച്ചു. സൈബർ ക്രിമിനലുകളുടെ സ്വർഗമായ റഷ്യ, ഇറാൻ, നോർത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ കൂടെ ചേർന്നിരിക്കുകയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആഗോള കമ്പനികളുടെ ബില്യൺ ഡോളര്‍ വിലവരുന്ന വ്യാപാര രഹസ്യങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി അമേരിക്ക വ്യക്തമാക്കുന്നു. വാക്സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പനികളുടെ വിവരങ്ങളും ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളും ഹാക്കർമാർ ചോര്‍ത്താന്‍ ശ്രമിച്ചതിെൻറ വിവരങ്ങളും ലഭ്യമായിട്ടുണ്ടെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സര്‍ക്കാരിെൻറ ഒത്താശയോടെ ചൈനയിൽ വെച്ച് തന്നെയാണ് യുവാക്കളുടെ ഹാക്കിങ് എന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, അമേരിക്കയുടെ ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തി. ചൈനയിലെ ശാസ്ത്രജ്ഞൻമാരെയും അവരുടെ കണ്ടുപിടുത്തങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് അത്തരം ആരോപണങ്ങളെന്ന് യു.കെയിലെ ചൈനീസ് അംബാസഡർ ലിയു ഷിയോമിങ് പറഞ്ഞു. അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങൾ ലോകമൊന്നിച്ച് തള്ളിക്കളയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ശക്തിയെന്ന പദവിക്ക് കോട്ടം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണ് അമേരിക്ക കാണിക്കുന്നതെന്നും ചൈന പറയുന്നു. ചൈനീസ് ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് നേട്ടങ്ങളുണ്ടായത്. തെറ്റായ ആരോപണങ്ങളിലൂടെ ചൈനയുടെ നേട്ടത്തെ കുറച്ച് കാണാനാകില്ലെന്നും അമേരിക്കയുടെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ രാജ്യം മറുപടി നൽകുമെന്നും വിദേശ കാര്യ വക്താവ് ഹുവാ ചുന്നിയിങ്ങും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.