ഹോേങ്കാങ്: അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര, സൈനിക മേഖലകളിലെ സംഘർഷം നയതന്ത്ര തലത്തിലേക്കും വ്യാപിക്കുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റനിലുള്ള ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുെട ഏകപക്ഷീയ രാഷ്ട്രീയ പ്രകോപനമാണ് തീരുമാനമെന്ന് ചൈന വ്യക്തമാക്കി.അന്താരാഷ്ട്ര നിയമങ്ങളുടെയും, യു.എസും ചൈനയും ഒപ്പുവെച്ച നയതന്ത്ര ഉടമ്പടിയുടെയും ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്ക ഉടൻ തീരുമാനം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.
ചൊവ്വാഴ്ച ൈവകുന്നേരം ഹ്യൂസ്റ്റനിലെ ചൈനീസ് കോൺസുലേറ്റിൽ ഉദ്യോഗസ്ഥർ രേഖകൾ കത്തിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവരുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. 72 മണിക്കൂറിനകം കോൺസുലേറ്റ് അടച്ചുപൂട്ടണമെന്നാണ് അമേരിക്കൻ നിർദേശമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന മാധ്യമമായ ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പൗരന്മാരുടെ ബൗദ്ധിക സ്വത്തവകാശവും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഉത്തരവെന്ന് യു.എസ്. സ്േറ്ററ്റ് ഡിപ്പാർട്മെൻറ് വക്താവ് പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥർ അതത് രാജ്യങ്ങളിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അമേരിക്കൻ വക്താവ് പറഞ്ഞു. അമേരിക്കയുടെ പരമാധികാരം ചോദ്യം ചെയ്യാനും പൗരന്മാരെ ഭീഷണിപ്പെടുത്താനും ചൈനയെ അനുവദിക്കില്ല. അമേരിക്കയിലെ തൊഴിലുകൾ തട്ടിയെടുക്കുന്നതും നീതിയുക്തമല്ലാത്ത വ്യാപാര ഇടപാടുകൾ നടത്തുന്നതും അംഗീകരിക്കാനാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.