ബാഗോട്ട: കൊളംബിയയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ കൺസർവറ്റീവ് പാർട്ടി സ്ഥാനാർഥിക്ക് വിജയം. ഇവാൻ ഡ്യൂക് എന്ന 41കാരനാണ് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 54 ശതമാനം വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടത്.
ഇടതുപക്ഷ സ്ഥാനാർഥി ഗുസ്താവോ പെട്രോയെക്കാൾ 12 പോയൻറ്വോട്ടുകൾ അധികം നേടിയാണ് വിജയം. 2016ൽ ജുവാൻ മാന്വൽ സാനേറാസ് സർക്കാർ രാജ്യത്തെ ഫാർക് വിമതരുമായി സമാധാന കരാർ ഒപ്പവെച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
50 വർഷത്തിലേറെ നീണ്ട വിമത യുദ്ധം അവസാനിപ്പിച്ച കരാറിനെ എതിർത്ത് രംഗത്തുവന്ന ഇവാൻ ഡ്യൂക് തെരഞ്ഞെടുക്കപ്പെട്ടത് കരാറിെൻറ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ ധ്രുവീകരണത്തിെൻറയും അപമാനത്തിെൻറയും രാഷ്ട്രീയത്തിനെതിരായ വിജയമാണിതെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികരംഗത്തും മറ്റും പരിഷ്കരണം ഉറപ്പുനൽകിയാണ് ഇടതുപക്ഷത്തിനെതിരെ വലതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ ശ്രദ്ധേയമായ 2016ലെ സമാധാന കരാറിനെ എതിർത്ത വലതുപക്ഷം ‘ഫാർക്’ വിമതരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടത് അനുകൂല സർക്കാർ വിമതർക്ക് വിട്ടുവീഴ്ച നൽകുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.