പകർപ്പവകാശ ലംഘനം; ട്രംപ്​ ഷെയർ ചെയ്​ത വിഡിയോ ട്വിറ്റർ നീക്കം ചെയ്​തു

വാഷിങ്​ടൺ: പകർപ്പവകാശ ലംഘന പരാതി ലഭിച്ചതിനെ തുടർന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഷെയർ ചെയ്​ത വിഡിയോ ട്വിറ്റർ നീക്കം ചെയ്​തു. കാമ്പയിൻ രീതിയിൽ തയാറാക്കിയ വിഡിയോയിൽ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ്​ നടപടി.

കഴിഞ്ഞദിവസം കാമ്പയിൻ രീതിയിൽ തയാറാക്കിയ ഒരു സംഗീത വിഡിയോ ട്രംപ്​ ഷെയർ ചെയ്യുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ വിഡിയോയിൽ ‘ലിങ്കിൻ പാർക്ക്​’ സംഗീത ഗ്രൂപ്പി​​െൻറ  ‘ഇൻ ദ എൻഡ്​’ ​​െൻറ സംഗീതം ഉപയോഗിച്ചു. 

ട്രംപ്​ തങ്ങ​ളുടെ സംഗീതം ഉപയോഗിച്ചതിനെതിരെ ലിങ്കിൻ പാർക്ക്​ രംഗത്തെത്തുകയും​ ചെയ്​തു. ഡോണൾഡ്​ ട്രംപി​നെ അംഗീകരിക്കുന്നില്ലെന്നും തങ്ങളുടെ സംഗീതം ഉപയോഗിക്കുന്നതിനായി ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ഇതിനെതിരെ പ്രതികരിക്കുന്നുവെന്നും​ ലിങ്കിൻ പാർക്ക്​ ട്വീറ്റ്​ ചെയ്​തു. പകർപ്പവകാശ ലംഘന പരാതി ലഭിച്ചതോടെ ട്വിറ്റർ ട്രംപ്​ ഷെയർ ചെയ്​ത വിഡിയോ നീക്കം ചെയ്യുകയായിരുന്നു. അതേസമയം ട്വിറ്റർ വിഡിയോ നീക്കം ചെയ്​തതിൽ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചിട്ടില്ല. 


 

Tags:    
News Summary - Copyright complaint Twitter disables Donald Trumps tweet -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.