വാഷിങ്ടൺ: ലോകത്ത് കോവിഡ് വ്യാപനം തുടരുകയാണ്. യു.എസിലാണ് കോവിഡ് ഏറെ ദുരന്തം വിതച്ചത്. 24 മണിക്കൂറിനിടെ 23,351 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 740 പേർ മരിക്കുകയും ചെയ്തു. ഇതുവരെ യു.എസിൽ 1,16,854 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് ബാൽട്ടിമോർ ആസ്ഥാനമായ ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തു വിടുന്ന റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതിനേക്കാൾ കൂടുതൽ പേർ യു.എസിൽ കോവിഡ് ബാധിച്ച് മരിച്ചതായും സർവകലാശാല പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ യുഎസില്‍ 11,6,516 ആളുകളാണ് മരിച്ചത്.
ഇതുവരെ 21,34,973 പേർക്കാണ് യു.എസിൽ കോവിഡ് സ്ഥിരീകരിച്ചത്. ദിനംപ്രതി 20000ത്തിേലറെ പേർ രോഗബാധിതരാവുന്നുണ്ട്. കോവിഡ് ബാധ സംഹാര താണ്ഡവമാടുമ്പോഴും രാജ്യത്ത് പല വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തേക്കാൾ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് ട്രംപ് ഭരണകൂടം പരിഗണന നൽകുന്നത്.
ലോകത്ത് 82,66,488 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 43,23,358 പേർ രോഗമുക്തി നേടി. 4,46,193പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 34,96,937 പേർ ചികിത്സയിലുണ്ട്.
യു.എസ് കഴിഞ്ഞാൽ ബ്രസീലാണ് കോവിഡ് രൂക്ഷമായ രാജ്യം. 9,28,834 പേരാണ് ഇവിടെ കോവിഡ് ബാധിതരായുള്ളത്. ഇതിൽ 4,77,364 പേർ രോഗമുക്തി നേടി. 45,456 പേർ മരിച്ചു. നിലവിൽ 4,06,014 പേരാണ് ചികിത്സയിലുള്ളത്. റഷ്യയിൽ ഇതുവരെ 5,45,458 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7,284 പേർ മരിച്ചു. 2,43,868 പേർ ചികിത്സയിലാണ്. 2,94,306 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 3,54,065 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,86,935 പേർക്ക് രോഗം ഭേദമായി. 1,55,227 പേർ ചികിത്സയിലാണ്. 24 മണിക്കൂറിനുള്ളിൽ 10,974 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 2003 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 11,903 ആയി ഉയർന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.