ന്യൂയോർക്: 24 മണിക്കൂറിനിടെ 69,000 പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസിൽ കണക്കുകൂട്ടലുകൾ തെറ്റി രോഗവ്യാപനം. തുടർച്ചയായ മൂന്നാം ദിവസമാണ് എണ്ണത്തിൽ റെക്കോഡ് പിറക്കുന്നത്. േഫ്ലാറിഡ, അലാസ്ക, ജോർജിയ, ഇഡാഹോ, ഇയോവ, ലൂയീസിയാന, മാേണ്ടന, ഒഹായോ, യൂട്ടാ, വിസ്കോൺസൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോട്സ്പോട്ടുകളായി തുടരുന്നത്.
രോഗവ്യാപനം കണക്കിലെടുത്ത് കാലിഫോർണിയയിൽ 8,000 തടവുകാരെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചു. സാൻഫ്രാൻസിസ്കോയിലെ സാൻ ക്വൻറിൻ ജയിലിൽ 3,300 തടവുകാർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. കടുത്ത വ്യാപനം നിലനിൽക്കുന്ന ടെക്സസിൽ ലോക്ഡൗൺ കടുപ്പിക്കുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. േഫ്ലാറിഡയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ഇപ്പോഴും ഉയരുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ 200ലേറെ പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.
അതിനിടെ, ഓർലൻഡോയിലെ തീം പാർക്കുകൾ തുറക്കുമെന്ന് വാൾട്ട് ഡിസ്നി കമ്പനി അറിയിച്ചു. തുറക്കുന്നതിനെതിരെ ജീവനക്കാർ ഉൾപ്പെടെ 19,000 പേർ പരാതി നൽകിയിരുന്നു. 30 ലക്ഷത്തിലേറെ രോഗികളുള്ള യു.എസിൽ ഇതുവരെ 1,34,000 ഓളം പേർ മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.