വാഷിങ്ടൺ: വിദ്യാർഥി വിസയുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിേൻറത് ക്രൂരമായ നടപടിയാണെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റിയും മസാച്ചു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും. അടുത്ത സെമസ്റ്ററിലെ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നതെങ്കിൽ അന്താരാഷ്ട്ര വിദ്യാർഥികൾ യു.എസ് വിടണമെന്ന ഉത്തരവിനെതിരെയാണ് ഇരു സർവകലാശാലകളും രംഗത്തെത്തിയത്.
ട്രംപിൻെറ ഉത്തരവ് നിയമവിരുദ്ധവും ക്രൂരവുമാണെന്ന് ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളും പറഞ്ഞു. സ്വന്തം നാട്ടിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് അമേരിക്കയിലേക്ക് തിരികെ വരാൻ ബുദ്ധിമുട്ട് നേരിടുമെന്നും ഹാർവാർഡ് യൂനിവേഴ്സ്റ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോളജുകൾ തുറക്കാൻ യൂനിവേഴ്സിറ്റിയെ സമ്മർദ്ദത്തിലാക്കാനാണ് ഉത്തരവെന്ന് സംശയിക്കുന്നു. യു.എസിൽ കോവിഡ് അതിവേഗം വ്യാപിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ഉത്തരവ് വരുന്നതെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റി വ്യക്തമാക്കി.
ഉത്തരവിനെതിരെ മസാച്ചു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രംഗത്തെത്തി. ട്രംപ് ഭരണകൂടത്തിൻെറ തീരുമാനം യൂനിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന് യുനിവേഴ്സിറ്റി അധികൃതർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.