വാഷിങ്ടൺ: ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തെ തുടർന്ന് വർണവെറിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അമേരിക്കയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കുന്നവരെ രൂക്ഷമായി വിമർശിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ദക്ഷിണ ഡെക്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ഭാഗാമയുള്ള ചടങ്ങിലാണ് അമേരിക്കൻ നേതാക്കളുടെ സ്മാരകങ്ങൾ തകർക്കുന്നവർക്കെതിരെ ട്രംപ് ശക്തമായ താക്കീത് നൽകിയത്. അമേരിക്കയുടെ നാല് മുൻ പ്രസിഡൻറുമാരുടെ മുഖം ആലേഖനം ചെയ്ത മൗണ്ട് റഷ്മോർ പ്രതിമയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിെൻറ പ്രസംഗം.
പ്രക്ഷോഭകരുടെ ദയരഹിതമായ നടപടികൾമൂലം അമേരിക്കയുടെ ചരിത്രം എന്നെന്നേക്കുമായി ഇല്ലാതാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രോഷാകുലരായ ജനക്കൂട്ടം നമ്മുടെ നേതാക്കളെ അപമാനിക്കുകയും മൂല്യങ്ങളെ മായ്ച്ചുകളയുകയുമാണ്. നമ്മുടെ കുട്ടികളിൽ അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇതിനെതിരെ നമ്മൾ ഇനിയും നിശ്ശബ്ദരാവരുതെന്ന് ട്രംപ് ഓർമിപ്പിച്ചു. വർണവെറിയൻമാരും അടിമക്കച്ചവടത്തെ പ്രോത്സാഹിച്ചവരുമായ നേതാക്കളുടെ പ്രതിമകൾ പ്രതിഷേധക്കാർ പിഴുതുമാറ്റിയിരുന്നു. ഇതിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുേമ്പാഴും മാസ്കും സാമൂഹിക അകലവും പാലിക്കാതെ 7,500 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വെടിക്കെട്ടിെൻറ അകമ്പടിയോടെയായിരുന്നു പരിപാടിയുടെ തുടക്കം. ട്രംപിെൻറ ഓരോ വാക്കും ഹർഷാരവങ്ങളോടെയാണ് ജനം സ്വീകരിച്ചത്.
വംശീയ അതിക്രമങ്ങൾക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങൾ ദേശീയ സ്മാരകങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും പിതാമഹന്മാരുടെയും സ്മരണാർഥം നിലനിൽക്കുന്ന ഇത്തരം പ്രതിമകൾ നശിപ്പിക്കാൻ അനുവദിക്കാനാകില്ല. സ്വതന്ത്ര നായകരായ നേതാക്കളുടെ മുഖം ഒരിക്കലും കളങ്കപ്പെടാൻ അനുവദിക്കരുതെന്നും നിയമത്തിെൻറ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.