ന്യൂയോർക്ക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ മൂത്തമകൻെറ കാമുകിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് ജൂനിയറിൻെറ കാമുകിയും ഫോക്സ് ന്യൂസ് ടെലിവിഷൻ മുൻ അവതാരകയുമായ കിംബേർലി ഗ്വിൽഫോയിലിനെ (51) ഉടൻ തന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
തെക്കൻ ഡക്കോട്ടയിൽ ജൂലൈ നാലിന് അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി നടന്ന ഡോണൾഡ് ട്രംപിൻെറ സ്വാതന്ത്ര്യദിന പ്രസംഗം കേൾക്കുന്നതിനും മൗണ്ട് റഷ്മോറിൽ നടന്ന കരിമരുന്ന് പ്രയോഗം കാണാനും കിംബർലി പോയിരുന്നു.
പ്രസിഡൻറുമായി നിരന്തര സമ്പർക്കം വരാൻ സാധ്യതയുള്ളവരെ ഇടക്കിടെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കിംബർലിക്ക് മറ്റുആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും രോഗലക്ഷണമില്ലാത്തതിനാൽ കോവിഡ് ബാധിച്ചോയെന്ന് ഉറപ്പുവരുത്താൻ വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും പ്രസിഡൻറിൻെറ ഓഫിസ് അറിയിച്ചു.
മുൻകരുതൽ നടപടികളുെട ഭാഗമായി കിംബർലിയുടെ നേരത്തേ നിശ്ചയിച്ചിട്ടുള്ള എല്ലാ പരിപാടികളും റദ്ദാക്കി. ഡോണൾഡ് ട്രംപ് ജൂനിയറിൻെറ കോവിഡ് പരിശോധന ഫലം നെഗറ്റിവാണ്. രോഗിയുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ അദ്ദേഹവും നീരീക്ഷണത്തിൽപോയന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.