വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾ ഡ് ട്രംപും വീണ്ടും ഒന്നിച്ചുകാണും. ഫെബ്രുവരി 27, 28 തീയതികളിൽ വിയറ്റ്നാമിലായിരിക്കും ഉ ച്ചകോടിയെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഉത്തര കൊറിയയുമായി ശാശ്വതസമാധാനത്തിന് ഇ നിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും എന്നാൽ, കഴിഞ്ഞ 15 മാസത്തിനിടെ ഒരിക്കൽപോലും പു തിയ മിസൈൽ പരീക്ഷിക്കാത്തത് പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക് ക ലക്ഷ്യമിടാവുന്ന ആണവമിസൈൽ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിച്ചതിനു പിറകെ 2017ൽ ഉത്തര കൊറിയയുമായി യുദ്ധസമാന സാഹചര്യം നിലവിൽവന്നിരുന്നു. തുടർന്ന് നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞവർഷം ജൂൺ 12ന് സിംഗപ്പൂരിൽ ഇരു രാഷ്ട്രത്തലവന്മാരുടെയും ആദ്യ ഉച്ചകോടി നടന്നു. മേഖലയുടെ സമാധാനം തകർത്ത 50കളിലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായിട്ടായിരുന്നു ഇരു രാജ്യങ്ങളുടെയും തലവന്മാർ തമ്മിലെ സംഭാഷണം.
ആണവ നിരായുധീകരണ വിഷയത്തിൽ കൃത്യമായ തീരുമാനത്തിന് രണ്ടാം ഉച്ചകോടി ഉടൻ നടത്തുമെന്ന് അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക ചർച്ചകൾ ഏറെയായി നടന്നുവരുകയായിരുന്നു. ഇതിെൻറ തുടർച്ചയായാണ് യു.എസ് കോൺഗ്രസിൽ നടത്തിയ പ്രഭാഷണത്തിൽ രണ്ടാം ഉച്ചകോടിക്ക് തീയതിയും സ്ഥലവും കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്.
കമ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന വിയറ്റ്നാമിന് യു.എസുമായും ഉത്തര കൊറിയയുമായും മികച്ച ബന്ധമാണുള്ളത്. ഇതാണ് വിയറ്റ്നാം തെരഞ്ഞെടുക്കാൻ പ്രധാന കാരണമായത്.
രാജ്യത്ത് പക്ഷേ, എവിടെയാകും ഉച്ചകോടിയെന്ന് ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വിയറ്റ്നാം തലസ്ഥാനനഗരമായ ഹാനോയ്, ഡനാങ് പട്ടണങ്ങളിൽ ഒന്നാകാം വേദിയെന്നാണ് സൂചന. യു.എസ് വ്യോമസേനയുടെ നാലു വിമാനങ്ങൾ ഡനാങ് ദ്വീപിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
ചർച്ചയുടെ വിശദാംശങ്ങൾക്ക് രൂപംനൽകാൻ യു.എസ് പ്രത്യേകപ്രതിനിധി സ്റ്റീഫൻ ബീഗൺ അടുത്തദിവസം ഉത്തരകൊറിയയിലെത്തും. രാജ്യത്തെ യോങ്ബ്യോൺ ആണവ സമുച്ചയം തകർക്കുന്നതാകും പ്രധാന അജണ്ടയെന്നാണ് സൂചന. ഉത്തരകൊറിയക്കെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധത്തിൽ ഇനിയും ഇളവൊന്നും നൽകാത്ത സാഹചര്യത്തിൽ കൊറിയ എത്രത്തോളം വഴങ്ങുെമന്നതും സംശയ നിഴലിലാണ്. യുറേനിയം സംപുഷ്ടീകരണവും മിസൈൽ നിർമാണവും രാജ്യം ഇപ്പോഴും തുടരുന്നുണ്ടെന്ന യു.എസ് ആരോപണവും നിലനിൽക്കുന്നുണ്ട്. ട്രംപിെൻറ ഇൗ ഏഷ്യൻ സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങുമായും സംഭാഷണം നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.