വാഷിങ്ടൺ: ദേശീയഗാനം ആലപിക്കുേമ്പാൾ നിർബന്ധമായും എഴുന്നേൽക്കണമെന്ന നിയമം കർശനമാക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നാഷണൽ ഫുട്ബോൽ ലീഗ് താരങ്ങൾ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ട്രംപിെൻറ പുതിയ പ്രഖ്യാപനം.
നാഷണൽ ഫുട്ബാൾ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കിൽ അവർ പുതിയ നിയമം ഉണ്ടാക്കെട്ടയെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ വർണവിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി നാഷണൽ ഫുട്ബാൾ ലീഗിലെ താരങ്ങൾ ദേശീയഗാനം ആലപിക്കുേമ്പാൾ വിട്ടുനിന്നിരുന്നു. ഇൗ സംഭവത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.