വാഷിങ്ടൺ: വന ഭരണനിർവഹണത്തിലെ വീഴ്ചയാണ് കാലിഫോർണിയയിൽ വൻ നാശംവിതച്ച കാട്ടുതീക്ക് കാരണമായതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ദുരന്തം ആവർത്തിക്കാതിരിക്കാൻ പരിസ്ഥിതി പ്രവർത്തകരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കാലിഫോർണിയയിൽ കാട്ടുതീയുണ്ടായ സ്ഥലങ്ങൾ ട്രംപ് സന്ദർശിച്ചു. സംസ്ഥാനത്തിെൻറ ചരിത്രത്തിലെ ഏറ്റവും ശക്തമായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 76 ആയിരുന്നു. 1200ലേറെ ആളുകളെയും കാണാതായിട്ടുമുണ്ട്.
ഏറ്റവും കൂടുതൽ നാശംവിതച്ച പാരഡൈസ് പട്ടണത്തിലാണ് ട്രംപ് സന്ദർശനം നടത്തിയത്. സംഭവത്തിൽ ട്രംപ് അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനവും ജനങ്ങളുടെ അനിയന്ത്രിതമായ കുടിയേറ്റവുമാണ് കാട്ടുതീക്ക് കാരണമായതെന്ന് നേരേത്ത വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
കാലിഫോർണിയയിലെത്തിയ പ്രസിഡൻറിനെ ഗവർണർ ജെറി ബ്രൗണിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ദർശനത്തിനിടെ ട്രംപിന് അഭിവാദ്യമർപ്പിച്ച് ചില പ്രദേശവാസികൾ രംഗത്തെത്തി. ഒറ്റപ്പെട്ട പ്രതിഷേധവുമുണ്ടായി. ദുരന്തമുണ്ടായി എട്ടുദിവസത്തിനു ശേഷവും മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.