ഒടുവിൽ ട്രംപും ‘വഴങ്ങി’; വാശിയുപേക്ഷിച്ച്​ മാസ്​ക്​ ധരിച്ചു

വാഷിങ്​ടൺ: അമേരിക്കയിൽ  കോവിഡ്​ നാശം വിതക്കുന്ന പശ്ചാത്തലത്തിൽ, മാസ്​ക്​ ധരിക്കില്ലെന്ന വാശിയുപേക്ഷിച്ച്​ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപും. ആദ്യമായി മാസ്​ക്​ ധരിച്ച്​ ട്രംപ്​ പൊതുസ്​ഥലത്ത്​ എത്തിയ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ്​ അമേരിക്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്​. മാസ്​ക്​ ധരിച്ച്​ ട്രംപ്​ പൊതുജനത്തിന്​ മാതൃകയായെന്നാണ്​ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്​. 

വാൾട്ടർ റീഡ്​ സൈനിക ആശുപത്രിയിൽ മുറിവേറ്റ സൈനികരെ സന്ദർശിക്കുന്നതിനാണ്​ ട്രംപ്​ മാസ്​ക്​ ധരിച്ച്​ പോയത്​. 

‘മാസ്​ക്​ ധരിക്കുന്നതിന്​ താൻ എതിരല്ല, എന്നാൽ അതിന്​ സമയവും സന്ദർഭവുമുണ്ടെന്ന്​ കരുതുന്നു’ -വൈറ്റ്​ ഹൗസിൽനിന്ന്​ പുറത്തിറങ്ങിയശേഷം അദ്ദേഹം പ്രതികരിച്ചു. 

വാൾട്ടർ റീഡ്​ ആശുപത്രി സന്ദർശിക്കു​േമ്പാൾ മാസ്​ക്​ ധരിക്കുമെന്ന്​ ​വെള്ളിയാഴ്​ച അദ്ദേഹം ​അറിയിച്ചിരുന്നു. 

കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം മാസ്​ക്​ ധരിക്കൽ ആണെന്ന്​ വിദഗ്​ധർ അഭിപ്രായപ്പെട്ടിട്ടും, അമേരിക്കയിൽ അനുദിനം രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും, താൻ മാസ്​ക്​ ധരിക്കുകയില്ലെന്ന പിടിവാശിയിലായിരുന്നു ട്രംപ്​. സന്തത സഹചാരികൾ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ്​ തീരുമാനം മാറ്റാൻ തയാറായിരുന്നുമില്ല. 

മാർച്ചി​​​െൻറ തുടക്കത്തിൽ തന്നെ താൻ മാസ്​ക്​ ധരിക്കുകയില്ലെന്ന നിലപാട്​ ട്രംപ്​ എടുത്തിരുന്നു. ജനങ്ങളോട്​ മാസ്​ക്​ ധരിക്കാൻ ആഹ്വാനം ചെയ്​തിരുന്നെങ്കിലും സ്വയം അതിന്​ തയാറാകാതിരുന്ന ട്രംപി​​​െൻറ നിലപാട്​ പ്രതിഷേധത്തിന്​ ഇടയായിരുന്നു. അതേസമയം, അതിനെ അനുകൂലിച്ചും നിരവധി​ പേർ രംഗത്തെത്തി.   

Tags:    
News Summary - Donald Trump Wears Face Mask In Public For First Time -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.