വാഷിങ്ടൺ: വടക്കുകിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട് രംപിൻെറ പ്രതികരണത്തെ ശക്തമായി വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥി ബെർണി സാേൻഡഴ്സ് . മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തിൽ ട്രംപ് ഒരു പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ സന് ദർശനം നടത്തുന്ന ട്രംപ് ഡൽഹിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത് വിവാദമായിരുന്നു. ‘ഞാൻ കേട്ടത് അനുസരിച്ച് അവിടെ നടക്കുന്നത് വ്യക്തികൾ തമ്മിലുള്ള ആക്രമണങ്ങളാണ്. ഞാൻ അദ്ദേഹവുമായി (മോദി) അത് ചർച്ച ചെയ്തിട്ടില്ല. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് - ഇങ്ങനെയായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാൽ, ട്രംപിൻെറ ഇത്തരം മനുഷ്യാവകാശ വിരുദ്ധ പ്രസ്താവനകൾ ഒരു ഭരണാധികാരി എന്ന നിലയിലുള്ള പരാജയമാണ് കാണിക്കുന്നതെന്ന് സാൻഡേഴ്സ് അഭിപ്രായപ്പെട്ടു. 20 കോടിയോളം മുസ്ലിം മതവിഭാഗക്കാർക്ക് ഇന്ത്യ വീടാണ്. ഡൽഹിയിലെ മുസ്ലിം വിരുദ്ധ കലാപത്തിൽ ഇതുവരെ 27ഓളം പേർ കൊല്ലപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമാണെന്ന ട്രംപിൻെറ പരാമർശം മനുഷ്യാവകാശ സംരക്ഷണത്തിലുള്ള അദ്ദേഹത്തിൻെറ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അമേരിക്കയിൽ ഡെമോക്രാറ്റിക് പ്രതിനിധികളും മറ്റ് പ്രമുഖരും ഡൽഹിയിൽ നടക്കുന്ന കലാപത്തിനെതിരെ കാര്യമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. കലാപം നിയന്ത്രിക്കാൻ ഇന്ത്യൻ സർക്കാർ എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ലോകമെമ്പാടുമുള്ളവർ മുറവിളി കൂട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.