വാഷിങ്ടൺ: വിദഗ്ധ തൊഴിലാളികൾക്ക് എച്ച് വൺ ബി വിസയും എച്ച് ഫോർ വിസയും നൽകുന്നത് മരവിപ്പിച്ച് ജൂൺ 22ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ 174 ഇന്ത്യക്കാർ അമേരിക്കൻ കോടതിയിൽ. കൊളംബിയയിലെ ഡിസ്ട്രിക്ട് കോടതിയിലാണ് ഹരജി നൽകിയത്.
സ്റ്റേറ്റ് സെ ക്രട്ടറി മൈക് പോംപിയോ ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിങ് സെക്രട്ടറി ചാഡ് എഫ്. വോൾഫ്, േലബർ സെക്രട്ടറി യൂജിൻ സ്കാലിയ എന്നിവർക്ക് സമൻസ് അയക്കാൻ ജഡ്ജി കേതൻജി ബ്രൗൺ ജാക്സൺ ഉത്തരവിട്ടു. ഹരജിക്കാരിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. വിസ മരവിപ്പിച്ച തീരുമാനം ഭരണഘടനവിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.