വാഷിങ്ടൺ: ഇരട്ടകളായി ജനിച്ചവരാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിൽ നിന്ന് മോചിതരാകാൻ കഴിയാതെ യു.എസിലെ ദമ്പതികൾ. സ്വാഭാവിക ഗർഭധാരണത്തിന് സാധിക്കാതിരുന്നതിനെ തുടർന്ന് ചികിത്സ തേടിയ ദമ്പതികളാണ് ഡി.എൻ.എ പരിശോധന റിപ്പോർട്ട് കണ്ട് െഞട്ടിയത്. പതിവു പരിശോധനകളുടെ ഭാഗമായാണ് ടെസ്റ്റ് നടത്തിയതെന്ന് മിസിസിപ്പിയിലെ ചികിത്സാകേന്ദ്രത്തിലെ ഡോക്ടർ പറഞ്ഞു. സാധാരണയായി രണ്ടു സാമ്പിളുകളും തമ്മിലുള്ള സാമ്യം പരിശോധിക്കാറില്ല. എന്നാൽ, ദമ്പതികളുടെ ഡി.എൻ.എ സാമ്പിളിലെ അദ്ഭുതകരമായ സാമ്യം കണ്ട് ലാബ് അസിസ്റ്റൻറ് തന്നെ വിവരമറിയിക്കുകയായിരുന്നു. ഇവർ ബന്ധുക്കളായിരിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും കൂടുതൽ പരിശോധനക്കു ശേഷം ഇരട്ടകളാണെന്ന് കണ്ടെത്തുകയായിരുന്നു.
വിവരംകേട്ട ദമ്പതികൾ തമാശയാണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞെങ്കിലും ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് ഡോക്ടർ വ്യക്തമാക്കി. കോളജിൽ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കുട്ടികളായിരിക്കെ ഇവരുടെ മാതാപിതാക്കൾ കാറപകടത്തിൽ മരിക്കുകയായിരുന്നു. പിന്നീട് രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽനിന്നുള്ളവർ ഇവരെ ദത്തെടുത്തു. എന്നാൽ, ഇരട്ട കളിൽപെട്ട കുട്ടികളാണ് ഇവരെന്ന് രണ്ട് കുടുംബത്തെയും അറിയിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.