വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിൻെറ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളും ആശങ്കകളും പ്രച രിക്കുന്നതിനിടെ പ്രതികരണവുമായി യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കിം ജോങ് ഉന്നിൻെറ ആരോഗ്യനിലയെ കുറിച് ച് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും എന്നാൽ അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അധികം വൈകാതെ നിങ്ങൾ അക്കാര്യം അറിയുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘‘ എനിക്ക് കൃത്യമായി നിങ്ങളോട് പറയാൻ കഴിയില്ല. അതെ. എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷെ അതേക്കുറിച്ച് എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. അദ്ദേഹം (കിം ജോങ് ഉൻ) സുഖമായിരിക്കട്ടേ എന്ന് ആശംസിക്കുന്നു.’’ -ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുത്തച്ഛൻെറ ജൻമദിനാഘോഷത്തിന് കിം ജോങ് ഉൻ പങ്കെടുക്കാതായതോടെ അദ്ദേഹത്തിൻെറ ആരോഗ്യ സ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. ചിലർ അദ്ദേഹത്തിന് മരണം പോലും സംഭവിച്ചതായാണ് പ്രചരിപ്പിക്കുന്നത്.
തനിക്ക് കിം ജോങ് ഉന്നുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും താനായിരുന്നില്ല പ്രസിഡൻറ് എങ്കിൽ അമേരിക്ക ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കിം ജോങ് ഉൻ അത് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.