വാഷിങ്ടൺ: ജൂതവിരുദ്ധ പരാമർശത്തിൽ മാപ്പുപറഞ്ഞ് യു.എസ് കോൺഗ്രസിലെ ആദ്യ മുസ ്ലിം സാമാജികരിൽ ഒരാളായ ഇൽഹാൻ ഉമർ. ‘‘ജൂത വിരുദ്ധത യാഥാർഥ്യമാണ്. അതേകുറിച്ച് എനി ക്ക് പറഞ്ഞുതന്ന ജൂത സഹപ്രവർത്തകർക്ക് നന്ദി. എെൻറ വാക്കുകൾ അമേരിക്കയിലെ ജൂത വി ഭാഗങ്ങളെയോ സഹപ്രവർത്തകരെയോ വേദനിപ്പിച്ചെങ്കിൽ നിരുപാധികം മാപ്പ്’’ – എന്നായിരുന്നു ഇൽഹാെൻറ പ്രതികരണം.
ഇസ്രായേൽ അനുകൂല ലോബിയിങ് സംഘമായ അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി ഇസ്രായേലിനെ പിന്തുണക്കാൻ യു.എസ് രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലി നൽകുന്നുവെന്നായിരുന്നു ഉൽഹാൻ ഉമർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
ട്വീറ്റിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഹൗസ് സ്പീക്കർ നാൻസി പെലോസിയും അടക്കമുള്ള ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തുവന്നു.
ജൂതവിരുദ്ധത എതിർക്കപ്പെടേണ്ടതാണെന്നും ഇൽഹാൻ മാപ്പുപറയണമെന്നും പെലോസി ആവശ്യപ്പെട്ടു. വിഷയം മാപ്പുപറഞ്ഞതുകൊണ്ടുമാത്രം അവസാനിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.