അമേരിക്കൻ യുവതിയെ ശല്യം ചെയ്ത കേസ്: ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു

വാഷിങ്​ടൺ: വിമാനത്തിൽ ഉറങ്ങിക്കിടന്ന അമേരിക്കക്കാരിയെ ശല്യം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു. 58കാരനായ വിശാഖ പട്ടണം സ്വദേശി വീരഭദ്രറാവു കുനം ആണ്​ കുറ്റം സമ്മതിച്ചത്​. 

കഴിഞ്ഞ വർഷം ജൂലൈ 30നായിരുന്നു കേസിനാസ്​പദമായ സംഭവം​. ലോസ്​ ആഞ്ചലീസിൽ നിന്നും ന്യൂ ജഴ്​സിയിലേക്ക്​ പുറപ്പെട്ട  വിമാനത്തിൽ മിഡിൽ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി. വിമാനം ഉയർന്ന് തുടങ്ങിയപ്പോൾ ഉറക്കത്തിലായ യുവതിയെ ഇയാൾ അനാവശ്യമായി സപർശിക്കുകയായിരുന്നു. 

തുടർന്ന് യുവതി ബഹളം വെക്കുകയും സഹയാത്രികരെ വിളിച്ചു കൂട്ടുകയും ചെയ്തു.​ വിമാനം ന്യൂയോർക്കിലെത്തിയപ്പോൾ ഇയാളെ അറസ്​റ്റ്​​ചെയ്​ത എഫ്​.ബി.​െഎ 60 ദിവസം  കസ്​റ്റഡിയിലെടുക്കുകയും 90 ദിവസത്തേക്ക്​ ആൽക്കഹോൾ ​ട്രീറ്റ്മ​െൻറ്​സ​െൻററിൽ അയക്കുകയും  ചെയ്​തു. അടുത്ത മാസം 22ന്​ ന്യുയോർക് ഫെഡറൽ കോടതി റാവുവിന് ശിക്ഷ വിധിക്കും.  

Tags:    
News Summary - Indian man pleads guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.