​ജ​യിം​സ്​ ബോ​ണ്ട്​ താ​രം ക്ലി​ഫ്​​റ്റ​ൻ ജ​യിം​സ്​ അ​ന്ത​രി​ച്ചു

വാഷിങ്ടൺ: ജയിംസ് ബോണ്ട് സിനിമകളിൽ ഷെരിഫ് ജെ.ഡബ്ല്യു. പെപ്പർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ക്ലിഫ്റ്റൻ ജയിംസ് (96) അന്തരിച്ചു. പ്രമേഹസംബന്ധമായ രോഗങ്ങളെ തുടർന്ന് യു.എസ് സംസ്ഥാനം ഒാറിഗണിലെ വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 1970കളിലെ ജയിംസ് ബോണ്ട് സിനിമകളായ ‘ലിവ് ആൻഡ് ലെറ്റ് ഡൈ’, ‘ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ’ എന്നിവയിൽ സർ റോജർ മൂറിനൊപ്പം ചെയ്ത വേഷങ്ങളിലൂടെയാണ് ജയിംസ് പ്രേക്ഷകപ്രീതി നേടിയത്. ജയിംസ് ബോണ്ട് സിനിമകളിൽ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏക നടനുമാണ് അദ്ദേഹം.

രണ്ടാം ലോകയുദ്ധ കാലത്ത് യു.എസ് സൈനികനായി ജയിംസ് പ്രവർത്തിച്ചിരുന്നു. അഞ്ചു ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ നിരവധി സ്റ്റേജ്-ടി.വി പരിപാടികളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടു. ദല്ലാസ് എന്ന ടി.വി സീരിയൽ, സൂപ്പർമാൻ 2, ദി ബോൺഫയർ ഒാഫ് ദി വാനിറ്റീസ് എന്നീ സിനിമകളും ജയിംസിനെ പ്രശസ്തിയിലേക്കുയർത്തി. 2006ൽ പുറത്തിറങ്ങിയ റെയ്സിങ് ഫ്ലാഗ് എന്ന കോമഡി ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ജയിംസി​​െൻറ വിയോഗം ഏറെ ദുഃഖിതനാക്കിയതായി ഏഴു സിനിമകളിൽ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച സർ റോജർ ട്വിറ്ററിൽ കുറിച്ചു.

 

Tags:    
News Summary - James Bond actor Clifton James dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.