ട്രംപിന്​ മറുപടിയുമായി യു.എസ്​ അറ്റോണി ജനറൽ

ന്യൂയോർക്ക്​: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ മറുപടിയുമായി യു.എസ്​ അറ്റോണി ജനറൽ ജെഫ്​ ​സെഷൻസ്​. രാഷ്​ട്രീയ നേതൃത്വത്തിന്​ മുന്നിൽ നീതിന്യായ വകുപ്പ്​ ന​െട്ടല്ല്​ വളക്കില്ലെന്ന് ജെഫ്​ സെഷൻസ്​ പറഞ്ഞു​. നേരത്തെ യു.എസ്​ ജസ്​റ്റിസ്​ വകുപ്പി​ന്​ മേൽ മേധാവി ​ജെഫ്​ സെഷൻസിന്​ നിയന്ത്രണമില്ലെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തിയിരുന്നു. ഇൗ ആരോപണത്തിനാണ്​ സെഷൻസി​​​െൻറ മറുപടി.

അധികാരമേറ്റെടുത്ത ദിവസം മുതൽ വകുപ്പിന്​ മേൽ തനിക്ക്​ നിയന്ത്രണമുണ്ട്​. രാഷ്​ട്രീയ നേതൃത്വത്തിന്​ വകുപ്പി​​​െൻറ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവസരം നൽകില്ല. ഉയർന്ന നിലവാരം താൻ എല്ലാകാലത്തും ആഗ്രഹിക്കുന്നുണ്ട്​. വകുപ്പിൽ നിന്ന്​ അതുണ്ടായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്​ അനുസരിച്ച്​ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ലെ യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രംപിനെ അറ്റോണി ജനറലിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്​. വകുപ്പിലെ ഉദ്യോഗസ്ഥനായ ​റോ​ബ​ർ​ട്ട്​ മു​ള്ള​റാണ്​ ഇപ്പോൾ കേസിൽ അന്വേഷണം നടത്തുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ട്രംപിനോട്​ സത്യവാങ്​മൂലം നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന്​ തയാറായിട്ടില്ല.

Tags:    
News Summary - Jeff Sessions: US attorney general hits back at Trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.