യുനൈറ്റഡ് നാഷൻസ്: വിവിധ തലങ്ങളിൽ ഇന്ത്യയുമായും പാകിസ്താനുമായും യു.എന്നും അതിെൻറ പോഷകസംഘടനകളും ഇന്ത് യയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ജനറൽ സെക്രട്ടറി അേൻറാണിയോ ഗുട്ടെറസിെൻറ വക്താവ്. ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടാതെ മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു വക്താവ് സ്റ്റീഫൻ ദുജാരിക്.
ഒരുതരത്തിലുള്ള മാറിനിൽക്കലുമില്ല. ആശങ്കയോടെയാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളുമായും പലതരത്തിൽ ബന്ധപ്പെട്ടുകഴിഞ്ഞു. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുളളന്നെും ദുജാരിക് ചൂണ്ടിക്കാട്ടി.
കശ്മർ വിഷയത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശി എഴുതിയ കത്ത് യു.എന്ന് ലഭിച്ചിട്ടുണ്ടെന്നും രക്ഷാസമിതിയിൽ അത് ഡോക്യുമെൻറായി വിതരണം ചെയ്യുമെന്നും കത്തിലെ പ്രതിപാദ്യം സൂക്ഷ്മമായി പഠിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.