വാഷിങ്ടൺ: കമ്പ്യൂട്ടർരംഗത്തെ ആദ്യകാല താരങ്ങളിലൊരാളായ ലാറി ടെസ്ലർ (74) നിര്യാത നായി. സാധാരണക്കാർക്ക് കമ്പ്യൂട്ടർ എന്താണ് എന്നതിനെക്കുറിച്ച് വലിയ ധാരണയൊന്നു മില്ലാതിരുന്ന 1960കളുടെ തുടക്കത്തിൽ സിലിക്കൺ വാലിയിൽ ജോലി തുടങ്ങിയ ആളാണ് ടെസ്ലർ . ഇന്ന് ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ആശ്രയിക്കുന്ന ‘കട്ട്’, ‘കോപ്പി’, ‘പേസ്റ്റ്’ കമാൻഡുകൾ ആദ്യമായി വികസിപ്പിച്ചത് ഇദ്ദേഹമാണ്.
േപഴ്സനൽ കമ്പ്യൂട്ടർ ലളിതവത്കരിക്കുന്നതിൽ മുൻപന്തിയിൽനിന്നു. 1945ൽ ന്യൂയോർക്കിൽ ജനിച്ച ടെസ്ലർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് പഠിച്ചത്. കമ്പ്യൂട്ടർ സംവിധാനം കൂടുതൽ എളുപ്പത്തിൽ എങ്ങനെ സാധാരണക്കാർക്ക് പ്രവർത്തിപ്പിക്കാം എന്ന വിഷയത്തിൽ പഠനശേഷം ശ്രദ്ധ കേന്ദ്രീകരിച്ചു.
‘സിറോക്സി’ൽ കരിയർ തുടങ്ങിയ ടെസ്ലറിെൻറ പ്രതിഭ തിരിച്ചറിഞ്ഞ് സ്റ്റീവ് ജോബ്സ് അദ്ദേഹത്തെ ‘ആപ്പിളി’ലേക്ക് ക്ഷണിച്ചു. ഇവിടെ 17 കൊല്ലം ജോലിചെയ്തു. ‘ആപ്പിളി’ൽനിന്ന് ചീഫ് സയൻറിസ്റ്റ് ആയാണ് പിരിഞ്ഞത്.
‘കട്ട്-പേസ്റ്റ്’ കമാൻഡ് 1983ൽ ആപ്പിൾ സോഫ്റ്റ്വെയറിൽ ഉപയോഗപ്പെടുത്തി. ആധുനിക കമ്പ്യൂട്ടർ ചരിത്രത്തിലെ സുപ്രധാന വ്യക്തികളിലൊരാളായാണ് ടെസ്ലർ പരിഗണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.