ലോസ് ആഞ്ജലസ്: രണ്ടാം ലോകയുദ്ധ കാലത്തെ യുദ്ധവൈമാനികന്‍ റോബര്‍ട്ട് എ ബോബ് ഹൂവര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അക്കാലത്ത് വിമാനം പറത്തുന്നതില്‍ മികച്ച കഴിവുതെളിയിച്ച ഹൂവര്‍ ഇതിഹാസ വൈമാനികനായാണ് അറിയപ്പെട്ടിരുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് ജയില്‍ശിക്ഷയില്‍നിന്ന് വിമാനം റാഞ്ചി രക്ഷപ്പെട്ടയാളാണ് ഇദ്ദേഹം.
കാലിഫോര്‍ണിയയിലെ പാലോസ് വെര്‍ഡസ് എസ്റ്റേറ്റിലായിരുന്നു താമസം. അമ്പതുകളിലും അറുപതുകളിലും അമേരിക്ക നിര്‍മിച്ച മിക്ക യുദ്ധവിമാനങ്ങളും പരീക്ഷണയോട്ടം നടത്തിയത് ഹൂവറായിരുന്നു. ജന്മസിദ്ധമായി വിമാനം നിയന്ത്രിക്കാന്‍ കഴിവു ലഭിച്ച വ്യക്തിയെന്നാണ് 1942ല്‍ ജപ്പാനെ ആക്രമിച്ച സമയത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തിയിരുന്ന ജിമ്മി ഡോലിറി ഹൂവറിനെ വിശേഷിപ്പിച്ചിരുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് 50 ദൗത്യങ്ങളോളം വിജയകരമായി പൂര്‍ത്തിയാക്കിയ ഹൂവര്‍, അവസാനം പറത്തിയ വിമാനം ജര്‍മനി വെടിവെച്ചു വീഴുത്തുകയായിരുന്നു. വിമാനം തകര്‍ന്നുവീണെങ്കിലും കാര്യമായ പരിക്കുപറ്റാതിരുന്ന ഹൂവറിനെ ജര്‍മനി മാസങ്ങളോളം യുദ്ധത്തടവുകാരനാക്കി. എന്നാല്‍, ബുദ്ധിശാലിയായ ഹൂവര്‍ ജയില്‍ ചാടുകയും ജര്‍മനിയിലെ യുദ്ധവിമാനത്താവളത്തില്‍നിന്ന് വിമാനം മോഷ്ടിച്ച് അതിവിദഗ്ധമായി രക്ഷപ്പെടുകയുമായിരുന്നു. നാഷനല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തിന്‍െറ കണക്കനുസരിച്ച് 300 വ്യത്യസ്ത സാങ്കേതിക വിദ്യയുള്ള വിമാനങ്ങള്‍ ഹൂവര്‍ പറത്തിയിട്ടുണ്ടത്രെ. മാര്‍ഗദര്‍ശിയെ നഷ്ടമായെന്നാണ് പ്രശസ്ത ബഹിരാകാശ യാത്രികനും രണ്ടാമത് ചന്ദ്രനില്‍ കാലുകുത്തിയയാളുമായ ബസ് ആള്‍ഡ്രിന്‍, ഹൂവറിന്‍െറ വിയോഗത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.